ബാച്ചിലേഴ്സിന്റ്റെ വീടലങ്കാരം
അവിവാഹിതരുടെ ശ്രദ്ധയ്ക്ക് ചില വീട്ടുകാര്യങ്ങള്‍ വീടൊരുക്കത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വീട്, ബഡ്ജറ്റ്, അലങ്കാരം home, budget, decoration യുവതലമുറയിലെ മിക്ക അവിവാഹിതരും ജോലിക്കായോ ഉന്നത പഠനത്തിനായോ സ്വന്തം വീട് വിട്ട് മറ്റ് നഗരങ്ങളിലേക് ചേക്കേറാന്‍ വിധിക്കപ്പെട്ടവരാണ്. സ്വന്തം പോക്കറ്റില്‍ നിന്നും പോകുന്ന പണത്തിന്റെ വില ശരിക്കും അറിയുന്നത് അപ്പോഴാണ്. ബഡ്ജറ്റിനനുസരിച്ചുള്ള വീടായിരിക്കും നിങ്ങള്‍ അപ്പോള്‍ തിരഞ്ഞെടുക്കുന്നത്. വലിയ നഗരങ്ങളില്‍ ഇടുങ്ങിയ മുറികളായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. ഇത്തരം വീടുകളുടെ അലങ്കാരപ്പണി ബുദ്ധിമുട്ടേറിയ കാര്യമാണ്. ആധുനിക രീതിയില്‍ നിങ്ങള്‍ വീട് അലങ്കരിക്കേണ്ടെന്നല്ല. ആവശ്യമില്ലാത്ത വീട്ടുപകരണങ്ങളും ഇലക്‌ട്രോണിക് സാധനങ്ങളും വാങ്ങിക്കൂട്ടി സ്ഥലസൗകര്യം ഇല്ലാതാക്കരുത്. ലിവിംഗ് റൂമിലേയ്ക്ക് കോംബോ ഫര്‍ണീച്ചറുകള്‍ വാങ്ങുക. ഉദാ. സോഫ കം ബെഡ്, ഡൈനിംഗ് കം സ്റ്റഡി കം ബ്രേക്ക് ഫാസ്റ്റ് ടേബിള്‍ തുടങ്ങിയവ. ആവശ്യമില്ലാതെ സാധനങ്ങള്‍ അലങ്കോലമാക്കിയിടുന്നത് ഒഴിവാക്കാന്‍ ഇതുകൊണ്ട് സാധിക്കും. ഒരു അവിവാഹിതന്റെ അടുക്കള ആവശ്യങ്ങളും ഒരു കുടുംബത്തിന്റെ ആവശ്യങ്ങളും വ്യത്യസ്തമായിരിക്കും. ആവശ്യങ്ങളറിഞ്ഞ് അടുക്കള ക്രമീകരിക്കുക. ഒരു ബാച്ച്‌ലര്‍ വീട് ക്രമീകരിക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍.
ഫര്‍ണീച്ചറുകള്‍
ഒരു വീടിന്റെ സിംഹഭാഗവും അപഹരിക്കുക ഫര്‍ണീച്ചറുകളായിരിക്കും. അതിനാല്‍ ഫര്‍ണീച്ചറുകള്‍ വാങ്ങുമ്പോള്‍ ചെറിയവ വാങ്ങാന്‍ ശ്രദ്ധിക്കുക. ഒരു ഫര്‍ണീച്ചര്‍ കൊണ്ടു തന്നെ ഒന്നിലേറെ ഉപയോഗങ്ങള്‍ നിര്‍വ്വഹിക്കാന്‍ സാധിക്കുന്ന വിധത്തിലുള്ളവ. ഭക്ഷണം കഴിക്കാനും പഠിക്കുവാനും കട്ടിലാക്കുവാനും ഒരു ടേബിള്‍ മതി. നിങ്ങളുടെ പോക്കറ്റിന്റെ കനം കുറയാത്ത വിധത്തില്‍ പല മോഡലുകളിലും ഇവ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്.
ഗാഡ്ജറ്റ്‌സ്
ചിതറിക്കിടക്കുന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഒരു ബാച്ച്‌ലര്‍ മുറിയുടെ സ്ഥിരം കാഴ്ച്ചയാണ്. ഇന്നത്തെ വികസിച്ച ആധുനിക സാങ്കേതികവിദ്യ ഒരു ഉപകരണം കൊണ്ടുതന്നെ ഒട്ടേറെ കാര്യങ്ങള്‍ നിര്‍വ്വഹിക്കുവാനുള്ള കണ്ടുപിടുത്തങ്ങള്‍ നടത്തിക്കഴിഞ്ഞു. ടി.വി വാങ്ങുമ്പോള്‍ ചുവരില്‍ വെയ്ക്കാവുന്ന സ്മാര്‍ട്ട് ടിവി വാങ്ങുക. ഒന്നിലധികം മീഡിയാ പ്ലേയറുകള്‍ വാങ്ങുന്നത് ഒഴിവാക്കുവാനാകും.
ഫ്‌ളോര്‍ സ്‌പേസ്
തറയില്‍ വിരിക്കാന്‍ വാങ്ങുന്ന കാര്‍പ്പറ്റുകള്‍ മൃദുവായതായിരിക്കട്ടെ. കൗച്ചിന് ചുറ്റും വെച്ചാല്‍ അത്യാവശ്യഘട്ടങ്ങളില്‍ കസേരയാക്കുവാന്‍ സാധിക്കും.
അടുക്കള
ജോലി ചെയ്യുകയാണെങ്കിലും പഠിക്കുകയാണെങ്കിലും നിങ്ങളുടെ ഭക്ഷണരീതി വീട്ടിലെതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും. കൂടുതല്‍ സമയം ഓഫീസിലോ കോളേജിലെ ചെലവഴിക്കുന്ന നിങ്ങള്‍ പാചകത്തിന് വേണ്ടി ചെലവഴിക്കുന്ന സമയം വളരെക്കുറിച്ച് മാത്രമായിരിക്കും. അതിനാല്‍ ആവശ്യമായ വീട്ടുപകരണങ്ങള്‍ മാത്രം വാങ്ങുക. കാശും ലാഭം പണിയും ലാഭം.
സൗന്ദര്യബോധം
സൗന്ദര്യബോധം